കണ്ണൂര്‍ പരിയാരത്ത് വീട്ടില്‍ സ്ഫോടനം : നാലുപേര്‍ക്ക് പരിക്ക് ,ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍ : പരിയാരം കക്കറയില്‍ പൂട്ടികിടന്ന വീട് ശുചീകരിക്കുന്നതിനിടെ ബോംബ്‌ പൊട്ടി നാലുപേര്‍ക്ക് പരിക്ക് . ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്‌. ആറ് മാസം പൂട്ടികിടന്ന വാടക വീട് ശുചീകരിക്കുന്നതിനിടെ വീട്ടുടമയായ ആലുവ സ്വദേശി ഗ്രേസി മാത്യു (62 ), കാഞ്ഞിരകൊല്ലിയിലെ മീര (25), കക്കറയിലെ മാധവന്‍ (45 ),ഭാര്യ ലീല (36 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മുഖത്ത് പരിക്കേറ്റ ഗ്രേസിയുടെ നില ഗുരുതരമാണ്. ആറ് മാസം മുമ്പ് വാടകയ്ക്ക് നല്‍കിയിരുന്ന വീട് വാടകക്കാര്‍ ഒഴിഞ്ഞു പോയതിനെ തുടര്‍ന്ന് വൃത്തിയാക്കുന്നതിനാണ് ഗ്രേസി എത്തിയത്. പ്രദേശവാസികളായ മൂന്ന്പേരുടെ സഹായത്തോടെ മാലിന്യങ്ങള്‍ക്ക്‌ തീ കൊടുത്തപ്പോള്‍ , വന്‍ ശബ്ദത്തോടെ പൊട്ടി തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പോലീസ് അന്വേഷണം തുടങ്ങി.

error: Content is protected !!