അഭിമന്യുവിന്‍റെ ജീവിതം സിനിമയാകുന്നു
അഭിമന്യുവിന്റെ ജീവിതകഥ സിനിമയാകുന്നു. ‘നാന്‍ പെറ്റ മകന്‍’ എന്ന് പേരിട്ട ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വ്വഹിക്കുന്നത് സജി പാലമേലാണ്. ബാലതാരമായിരുന്ന മിനോണ്‍ ജോണ്‍ ആണ് അഭിമന്യുവായി വേഷം ഇടുന്നത്. ചിത്രത്തിന്റെ ലോഞ്ചിംങ്ങ് തിരുവനന്തപുരത്ത് നടന്നു. സിനിമയുടെ ലോഞ്ചിംഗ് അഭിമന്യവിന്റെ മാതാപിതാക്കള്‍ നിര്‍വഹിച്ചു
.ഇന്ദ്രന്‍സ് ,പന്ന്യന്‍ രവീന്ദ്രന്‍ ,ലെനിന്‍ രാജേന്ദ്രന്‍ , നടി സരയു, സീനാ ഭാസ്‌ക്കര്‍ ,വട്ടവടയിലെ ഗ്രാമവാസികള്‍ ,മഹാരാജാസിലെ അഭിമന്യുവിന്റെ സഹപാഠികള്‍ എന്നീവരുടെ സാന്നിധ്യത്തിലാണ് ലോഞ്ചിംഗ് നടന്നത്.
റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. നവംബറില്‍ ചിത്രം തീയേറ്റലേത്തിക്കാനാണ് ഉദ്യേശിക്കുന്നതെന്ന് സംവിധായകന്‍ സജി പാലമേല്‍ അറിയിച്ചു. മഹാരാജാസിലും ,വട്ടവടയിലുമായിട്ടാണ് സിനിമ ചിത്രീകരിക്കാനൊരുങ്ങുന്നത്.