മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റാകും

മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസിയുടെ പുതിയ പ്രസിഡന്റാകും. തീരുമാനം രാഹുൽ ഗാന്ധി അംഗീകരിച്ചതായാണ് സൂചന. മൂന്ന് വർക്കിങ് പ്രസിഡന്റുമാരെയും നിയമിക്കും. കെ സുധാകരൻ, എം.ഐ ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരാകും വർക്കിങ് പ്രസിഡന്റുമാർ.

നേരത്തേ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകളാണ് സജീവമായി പറഞ്ഞുകേട്ടിരുന്നത്. കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വലിയതോതിലുള്ള പ്രചരണവും നടന്നിരുന്നു. മുല്ലപ്പള്ളിയെ അധ്യക്ഷനാക്കുന്നതിനൊപ്പം മൂന്നു വർക്കിങ് പ്രസിഡന്‍റുമാരെ നിയമിക്കുന്നതിലൂടെ എല്ലാവരെയും തൃപ്തിപ്പെടുത്താനാകുമെന്നാണ് ഹൈക്കമാൻഡ് കരുതുന്നത്.

error: Content is protected !!