ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സ്റ്റാലിനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് ചെക്കപ്പുകളാണെന്നും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.