ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍

യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് കേരളം ഉള്‍പ്പെടെയുള്ള സെക്ടറുകളില്‍ വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. എയര്‍ അറേബ്യ, എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നിവയാണ് വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിച്ചത്. യുഎഇയില്‍ നിന്നും ശരാശരി 185 ദിര്‍ഹം മുതല്‍ നാട്ടിലേക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ പ്രവാസികള്‍ക്ക് ലഭ്യമാവുന്നുണ്ട്.

തിരക്കുള്ള സീസണ്‍ അവസാനിച്ചതോടെ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടായത്. ഇതോടെയാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഓഫറുകളുമായി കമ്പനികള്‍ രംഗത്തെത്താന്‍ കാരണം. യുഎഇയില്‍ നിന്ന് യാത്രക്കാര്‍ കുറയുന്ന സെപ്തംബറിലും ഒക്ടോബര്‍ ആദ്യത്തിലും നിരക്ക് കുറയുന്ന പ്രവണത നേരത്തെ തന്നെയുണ്ട്. ഷാര്‍ജയില്‍ നിന്ന് ദില്ലി, ജയ്‍പൂര്‍, കൊച്ചി, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം സെക്ടറുകളില്‍ 169 ദിര്‍ഹം മുതലാണ് ഇപ്പോള്‍ ടിക്കറ്റുകള്‍ ലഭ്യമാവുന്നത്.

error: Content is protected !!