കണ്ണൂരിന്റെ മലയോര മേഖലയില്‍ ഭൂമി വിണ്ടുകീറി താഴ്ന്നു പോകുന്നു : ജനങ്ങള്‍ ആശങ്കയില്‍

കണ്ണൂര്‍ :  പ്രളയത്തിന് ശേഷം കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ ഭൂമി വിണ്ടു കീറി താഴ്ന്നു പോകുന്ന പ്രതിഭാസം. ഇതോടെ  നൂറോളം വീടുകളാണ് വാസയോഗ്യമല്ലാതായത്. കൊട്ടിയൂര്‍, നെല്ലിയട്, അമ്പായത്തോട്, കേളകം, ശാന്തിഗിരി എടക്കാടന്‍ കുന്നിലും ഇരിട്ടിയിലും ഇത്തരത്തില്‍ ഭൂമി താഴ്ന്നു പോയതിനാല്‍ വീടുകള്‍ വിണ്ടുകീറി നശിച്ചു.

മണ്ണില്‍ അഞ്ഞൂറുമീറ്റര്‍ വരെ നീളത്തില്‍ വിള്ളല്‍ രൂപപെട്ടു  തുടര്‍ന്ന് രണ്ടുമൂന്നും അടിവരെ ഫലകം പോലെ  ഭൂമി താഴേക്ക് ഇരുന്നു. ഇതോടെ  ഇതുവരെ ഉണ്ടാകാതിരുന്ന പുതിയ തട്ടുകള്‍ രൂപപെട്ടു. എല്ലായിടത്തും ഭൂമിയുടെ ഘടനമാറി,  പലര്‍ക്കും സ്വന്തം മണ്ണില്‍ പ്രവേശിക്കാന്‍ ഇപ്പോള്‍ ഭയമാണ്. നിന്ന നില്‍പ്പിലായിരുന്നു ഭൂമിയുടെ രൂപമാറ്റം.

പല കുടുംബങ്ങളും ഇപ്പോഴും കഴിയുന്നത് വാടകവീടുകളിലാണ്. ചിലര്‍ ബന്ധുവീടുകളിലേക്കു മാറി. അപൂര്‍വം ചിലര്‍ വിള്ളല്‍വീണ വീടുകളില്‍ തന്നെ തുടരുകയാണ്. ഹെക്ടര്‍ കണക്കിനു സ്ഥലത്തെ കൃഷിയാണ് നശിച്ചത്.

കുന്നുകളില്‍ അസാധാരണമായ തോതില്‍ വെള്ളം എത്തിയെന്നാണ് ജിയോളജി വകുപ്പിന്റെ കണ്ടെത്തല്‍. ഇതാണ് പാറ കുറഞ്ഞ പ്രദേശത്തെ കട്ടി കൂടിയ മണ്ണ് പിളരുന്നതിന് ഇടയാക്കിയത്. ഭൂമിക്ക് അടിയില്‍ നീണ്ട തുരങ്കങ്ങള്‍ രൂപപ്പെടുന്ന സോയില്‍ പൈപ്പിങ് എന്ന പ്രതിഭാസം ഉണ്ടായിട്ടുണ്ടോ എന്ന സംശയവും നിലനില്‍ക്കുകയാണ്.

error: Content is protected !!