കെ.പി.സി.സിയുടെ പുതിയ നേതൃത്വം ഇന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച
കെ.പി.സി.സിയുടെ പുതിയ നേതൃത്വം ഇന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9.30ക്ക് രാഹുലിന്റെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച. നേതൃമാറ്റം പൂര്‍ത്തിയായതോടെ പ്രവര്‍ത്തനം സംബന്ധിച്ച ചര്‍ച്ചകളാകും ഇന്നുണ്ടാവുക.
ജംബോ പട്ടിക വെട്ടിക്കുറക്കുന്നതും ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നേക്കും. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്റുമാരായ കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എം ഐ ഷാനവാസ്, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, പ്രചാരണ സമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍ എന്നിവരാണ് രാഹുല്‍ ഗാന്ധിയെ കാണുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ സെബന്ധിച്ചായിരിക്കും മുഖ്യ ചര്‍ച്ച. പ്രചാരണ പദ്ധതികള്‍, ഭാരവാഹികള്‍ മത്സരിക്കണമോ, പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്ന സാമുദായിക സംഘടനകളെ കൂടെനിര്‍ത്താനുള്ള നീക്കം, മതേതര – സമാന നിലപാട് പുലര്‍ത്തുന്നവരുമായുള്ള സഹകരണം എന്നിവ തെരഞ്ഞെടുപ്പ് ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്നുവരും.
അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രന്‍ എക്കാലത്തും ജംബോ പട്ടികയെ എതിര്‍ത്തയാളാണ് എന്നതിനാല്‍ ചര്‍ച്ചയില്‍ നിലപാട് ആവര്‍ത്തിക്കും. വൈസ് പ്രസിഡന്റുമാരെ ഒഴിവാക്കാനുള്ള സാധ്യത നിനില്‍ക്കുന്നുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി മുകുള്‍ വാസ്നിക്ക്, എ.കെ ആന്റണി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.