നിലപാട് തിരുത്തി കോടിയേരി

ജലന്ധർ ബിഷപ്പിനെതിരായ സമരത്തില്‍ കന്യസ്ത്രീകളോടുള്ള നിലപാട് തിരുത്തി കോടിയേരി ബാലകൃഷ്ണന്‍.  കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ സഭക്കുളളിലെ മാറ്റത്തിന്‍റെ സൂചനയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സമരത്തിലൂടെ തെളിഞ്ഞത് കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണെന്നും കോടിയേരി പ്രതികരിച്ചു.

നേരത്തെ സമരത്തെ ഹൈജാക്ക് ചെയ്യാന്‍ സിപിഎം വിരുദ്ധര്‍ ശ്രമിച്ചതാണ് തുറന്നു കാട്ടിയതെന്നും കോടിയേരി വിശദമാക്കി. കന്യാസ്ത്രീകളടക്കമുള്ള സമരസമിതി നടത്തുന്ന സമരം സമരകോലാഹലമാണെന്നും സമരം ദുരുദ്ദേശപരവും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത്.

error: Content is protected !!