കൊച്ചി മെട്രോ : രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്തത്. കേന്ദ്ര ധനസഹായത്തോടെ ഡിസംബറില്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാരും കെഎംആര്‍എല്ലും ധാരണയിലെത്തി.

പേട്ടമുതല്‍- തൃപ്പൂണിത്തുറ, റെയില്‍വെ സ്റ്റേഷന്‍ എന്നിവയെ ബന്ധിപ്പിച്ച് മൂന്ന് കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിലെ ആദ്യ പദ്ധതി. 1330 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ 15 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വഹിക്കാമെന്നാണ് ധാരണ. ബാക്കിവരുന്ന തുകയ്ക്കായി വിദേശ വായ്പ ഉള്‍പ്പെടെയുള്ള സാധ്യത തേടും.

 

കൊച്ചി മെട്രോയെ ലാഭാകരമാക്കാന്‍ ലക്ഷ്യമിട്ടുള്ള മെട്രോ സിറ്റി നിര്‍മ്മാണവും ഉടന്‍ തുടങ്ങും. ഇതിനായി കാക്കനാട് എന്‍.ജി.ഒ ക്വാട്ടേഴ്‌സിന് സമീപം 17.46 ഏക്കര്‍ ഭൂമി കെഎംആര്‍എല്ലിനു കൈമാറി. രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കലൂര്‍ മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പാതയുടെ പദ്ധതി രേഖ അനുമതിക്കായി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു. പദ്ധതിക്ക് 1500 കോടിരൂപ വായ്പ നല്‍കാനുള്ള സന്നദ്ധത ഫ്രഞ്ച് വായ്പ ഏജന്‍സിയായ എ.എഫ്.ഡി അറിയിച്ചിട്ടുണ്ട്. ആലുവയില്‍ നിന്ന് അങ്കമാലി വരെയുള്ള പാതയുടെ സാധ്യത പ്രളയകാലത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വേഗത്തില്‍ ആക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചതായും കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.

error: Content is protected !!