‘സാർ’ വിളി മാറ്റണം : സ‌്പീക്കർ

നിയമസഭയിൽ സാർ വിളി വേണമെന്ന നിയമമില്ലെന്ന നിലപാടാണ‌് തനിക്കെന്നും സമാനമായ നല്ല പദം  കണ്ടെത്തിയാൽ സമവായത്തോടെ മാറ്റുമെന്നും സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ. സാർ വിളിയുടെ ഉറവിടം ബ്രിട്ടീഷ‌് പാർലമെന്റിൽ നിന്നാണ‌്.  സഭയിൽ ചിലർ സംസാരത്തിനിടെ ഒഴുക്ക‌് ലഭിക്കാൻ ഇടയ‌്ക്കിടെ സാർ എന്ന‌് പറഞ്ഞുകൊണ്ടിരിക്കും.

ഇതിപ്പോൾ ശീലമായി. സഭയിൽ സംസാരിക്കുമ്പോൾ ചെയറിനെ അഭിസംബോധന ചെയ്യണമെന്ന‌് മാത്രമെ നിർബന്ധമുള്ളൂ‐ സ‌്പീക്കർ പറഞ്ഞു. കേരള പ്രവാസി വെൽഫെയർ ബോർഡ് മലപ്പുറം ലെയ്സൺ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

error: Content is protected !!