സംസ്ഥാന സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍

സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ്. പ്രളയത്തിന് പിന്നാലെ കലോത്സവം നടത്തേണ്ടയെന്ന തീരുമാനമുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നതോടെയാണ് സ്കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയത്.

ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുന്ന സ്കൂള്‍ കലോത്സവത്തില്‍ ഉദ്ഘാടന സമാപന ചടങ്ങുകള്‍ ഉണ്ടാകില്ല. ചെലവ് കുറക്കാന്‍ ശ്രമിക്കും. എല്‍പി-യുപി കലോത്സവങ്ങള്‍ സ്കൂള്‍ തലത്തില്‍ അവസാനിക്കും. ഭക്ഷണത്തിന്‍റെ ചുമതല കുടുംബശ്രീക്ക് നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അതേസമയം കായിക മേള അടുത്തമാസം തിരുവനന്തപുരത്തും സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം ഒക്ടോബറില്‍ കൊല്ലത്തും ശാസ്ത്രമേള നവംബറില്‍ കൊല്ലത്തും നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

error: Content is protected !!