നവകേരള നിര്‍മാണത്തിന് കൈകോര്‍ത്ത് കണ്ണൂര്‍ രൂപതയും
കണ്ണൂര്‍ : പ്രളയബാധിത കേരളത്തെ കൂടുതല്‍ കരുത്തോടെ ഉയിര്ത്തെഴുന്നേല്പ്പിക്കാനു ള്ള ശ്രമത്തില്‍ നാടൊന്നാകെ ഒറ്റക്കെട്ടായി മുന്നേറുമ്പോള്‍ ഇക്കാര്യത്തില്‍ പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് കണ്ണൂര്‍ രൂപത. തങ്ങളുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താണ് കണ്ണൂര്‍ രൂപതയ്ക്കു കീഴിലുള്ള പള്ളികളിലെ വൈദികരെല്ലാവരും മാതൃകയായത്.
പരിയാരം ധ്യാനകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വൈദികരുടെ ഒരു മാസത്തെ ശമ്പളമായ 5.5 ലക്ഷം രൂപ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് ബിഷപ് ഡോ. അലക്‌സ് വടക്കുംതല കൈമാറി. ചടങ്ങില്‍ പി.കെ ശ്രീമതി ടീച്ചര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ്, മോണ്‍. ദേവസ്യ ഈരത്തറ, മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ഫാ. ജോര്‍ജ് പൈനാടത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.