കാസർഗോഡ് വ്യവസായ പാർക്കിൽ തീപ്പിടുത്തം
കാസർകോട് ചട്ടഞ്ചാൽ വ്യവസായ പാര്‍ക്കില്‍ വൻ തീപ്പിടുത്തം. പെയിന്റിനും കെമിക്കല്‍ ബാരലിനുമാണ് തീപിടിച്ചത്. വ്യവസായ പാര്‍ക്കിലെ സിലോണ്‍ ഇന്‍ഡസ്ട്രീസിന് എന്ന ചിരട്ട പൊടിക്കല്‍ ഫാക്ടറിക്ക് സമീപം സൂക്ഷിച്ചിരുന്നപെയിന്റിനും കെമിക്കല്‍ ബാരലിനുമാണ് തീപിടിച്ചത്.
ഇവിടെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കെമിക്കല്‍ ഫാക്ടറി പൂട്ടിയപ്പോള്‍ അതിനകത്തുണ്ടായിരുന്ന പെയിന്റും ടൊല്യൂണ്‍ എന്ന കെമിക്കലും ബാരലുകളിലാക്കി പുറത്തു വെച്ചിരുന്നു. ഇത് ഇവരുടെ തന്നെ തൃശൂരിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോകുന്നതിനായി പുതിയ ബാരലിലേക്ക് മാറ്റുമ്പോള്‍ തൊഴിലാളികളികളുടെ ചെരിപ്പിൽകെമിക്കല്‍ പറ്റുകയായിരുന്നു.
ഇങ്ങനെ പറ്റിയ കെമിക്കൽ പാറപ്പുറത്ത് ഉരസി ചെരുപ്പ് വൃത്തിയാക്കുന്നതിനിടെ പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ഉടൻ തൊഴിലാളികള്‍ ചെരിപ്പ് ഊരി എറിഞ്ഞ് ഓടിമാറിയതിനാല്‍ പൊള്ളലേൽക്കാ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കാസര്‍കോടു നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
പെട്ടെന്നു തന്നെ തീപിടിക്കുന്ന വസ്തുവാണ് ടൊല്യൂണെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൃശൂര്‍ നെടുപുഴ ചിറ്റിലപ്പള്ളി വീട്ടില്‍ സിംസണിന്റെതാണ് കത്തിനശിച്ച ഉത്പന്നങ്ങള്‍.