ഇന്ധന വില കുറയ്ക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവില കുറയ്ക്കാന്‍ നടപടികളുമായി കര്‍ണാടക. മുഖ്യമന്ത്രി കുമാരസ്വാമിയാണ് തീരുമാനം അറിയിച്ചത്. അതേസമയം രാജ്യത്ത് ഇന്ധനവില വർധനവ് തുടരുകയാണ്. ഇന്ന്  പെട്രോളിനും 15പൈസ, ഡീസലിന് 6 പൈസയും കൂടി. ഒരാഴ്ച കൊണ്ട് മാത്രം പെട്രോളിന് 1 രൂപ 36 പൈസയും ഡീസലിന് 1 രൂപയുമാണ് കൂടിയത്.

കര്‍ണ്ണാടകയില്‍ രണ്ടു രൂപ വീതം പെട്രോളിനും ഡീസലിനും കുറവ് വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മൂല്യവര്‍ധന നികുതിയില്‍ (വാറ്റ്) സംസ്ഥാനത്ത് ഇളവ് നല്‍കാനാണ് നിലവിലെ ധാരണ. ആന്ധ്രാ പ്രദേശും രാജസ്ഥാനും നേരത്തെ വാറ്റ് കുറച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളിലും ഇന്ധനവിലയില്‍ രണ്ട് രൂപയലധികം ഇളവാണ് ലഭ്യമായത്.

ഈ സാഹചര്യത്തില്‍ കര്‍ണാടകയിലും വാറ്റ് കുറയ്ക്കുന്നതോടെ രണ്ട് രൂപയോളം ഇന്ധന വില കുറയുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്.

error: Content is protected !!