പാല്‍ച്ചുരം റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു
കണ്ണൂര്‍: കനത്ത മഴയിൽ തകർന്ന പാൽച്ചുരം ബോയസ് ടൗൺ റോഡ് അറ്റകുറ്റ പ്രവൃത്തിക്കുശേഷം ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഇതോടെ കണ്ണൂര്‍-വയനാട് റൂട്ടിലുള്ള ഗതാഗത പ്രശ്നത്തിന് പരിഹാരമായി. പാൽച്ചുരം പള്ളിക്കു മുന്നിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പാൽച്ചുരം പളളി വികാരി ഫാ.മാത്യു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മോളി മാടപ്പള്ളിക്കുന്നേൽ, വ്യാപാരി നേതാക്കളായ പി.എ ദേവസ്യ,എസ്.ജെ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു പറമ്പിൽ, തങ്കപ്പൻ മാസ്റ്റർ, റെജി കന്നുകുഴിയിൽ, ശശീന്ദ്രൻ തുണ്ടിത്തറ തുടങ്ങിയവർ പങ്കെടുത്തു.
കെ.എസ്.ആർ.ടി.സി ബസ്സുകൾ ഇന്നു 11 മണിയോടെ മാനന്തവാടിയിൽ നിന്നും പാൽച്ചുരം വഴിയുള്ള സർവീസ് ആരംഭിച്ചു. ഇതോടെ ബസ്സുകൾ ഇനി പതിവുപോലെ സ ർ വീ സ് നടത്തും. റോഡ് തകർന്ന പ്രദേശങ്ങളിൽ വലിയ മുളകൾ സ്ഥാപിച്ച് സിഗ്നൽ നൽകിയിട്ടുണ്ട്. ടാറിംഗ് പലയിടത്തായി തകർന്നിട്ടുണ്ട്.