ശബരിമലയിലെ സ്ത്രീപ്രവേശനം, വിവാഹേതര ബന്ധം : വിധി പറഞ്ഞത് തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിയെന്ന് കെ സുധാകരന്‍

ശബരിമലയിലെ സ്ത്രീപ്രവേശനം, വിവാഹേതര ബന്ധം തുടങ്ങി വിഷയങ്ങളിലെ വിധിയില്‍ സുപ്രീംകോടതിയെ വിമര്‍ശിച്ച് കെ.പി.സി.സി വർകിങ് പ്രസിഡന്‍റ് കെ. സുധാകരന്‍. ക്ഷേത്രവിശ്വാസം നിയമം കൊണ്ട് വ്യാഖ്യാനിക്കേണ്ടതല്ല. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധി കോടതി പുനപരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

വിവാഹേതരബന്ധം ക്രിമിനൽ കുറ്റമല്ലെന്ന കോടതി വിധിയെയും സുധാകരന്‍ അധിക്ഷേപിച്ചു. ഭാര്യക്ക് ആരോടൊപ്പവും പോകാം, ഭര്‍ത്താവിന് ആരോടൊപ്പവും പോകാം എങ്കില്‍ കുടുംബ ജീവിതം നിലനില്‍ക്കുമോയെന്ന് തലയ്ക്ക് വെളിവില്ലാത്ത ജഡ്ജി പരിശോധിക്കണമെന്നാണ് സുധാകരന്‍ ആവശ്യപ്പെട്ടത്. എന്തിലും ഏതിലും കോടതി ഇടപെടുകയാണെന്നും സുധാകരന്‍ വിമര്‍ശിച്ചു.

error: Content is protected !!