കുതിച്ചുയര്‍ന്ന് ഇന്ധനവില
രാജ്യത്തെ ഇന്ധന വില വീണ്ടും ഉയരങ്ങളിലേക്ക്. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസും വര്‍ധിച്ചു. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.37 രൂപയും ഡീസലിന് 79.46 രൂപയുമായി.
കൊച്ചിയില്‍ പെട്രോളിന് 84.87 രൂപയും ഡീസലിന് 77.96 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 85.24 രൂപയും ഡീസലിന് 78.32 രൂപയുമാണ് വില. മുംബൈയില്‍ പെട്രോളിന് 90.35 രൂപയും ഡീസലിന് 78.82 രൂപയുമാണ്. പെട്രോളിന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് മുംബൈയിലേത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83 രൂപയും ഡീസലിന് 74.24 രൂപയുമാണ് വില.