ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കലൂര്‍ എസ്.ആര്‍.എം റോഡില്‍ ഷീബയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സഞ്ചു സുലാൽ സേട്ടിനെ പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണം തടയുന്നതിനിടെ വെട്ടേറ്റ ഷീബയുടെ ഉമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷീബ നിസ്‌ക്കരിക്കുന്ന സമയത്ത് വീട്ടിലേക്ക് എത്തിയ ഭർത്താവ് സഞ്ചു സുലാൽ സേട്ട് മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വയറിന് ആഴത്തില്‍ വെട്ടേറ്റ ഷീബയെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷീബയുടെ ഉമ്മ അഫ്‌സക്കും വെട്ടേറ്റു. നാട്ടുകാരെക്കണ്ട് സാജു വീട്ടില്‍ നിന്നിറങ്ങിയോടിയെങ്കിലും പൊലീസ് പിടികൂടി. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

error: Content is protected !!