പെണ്‍കുട്ടികളെ ‘തൊട്ടുതലോടി’ ട്രാഫിക് നിയന്ത്രിച്ച ഹോംഗാര്‍ഡ് അറസ്റ്റില്‍

തിരക്കേറിയ റോഡുകളില്‍ ട്രാഫിക് നിയന്ത്രിക്കാനായി ചുമതലപ്പെട്ട ഹോംഗാര്‍ഡ് പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നതിന്‍റെ വീഡിയോ വൈറലായിരുന്നു. സ്ത്രീകളുടെ ശരീരത്തില്‍ മോശമായി സ്മര്‍ശിക്കാന്‍ ശ്രമിച്ചത് ഹോം ഗാർഡ് ശിവകുമാറാണെന്ന് വ്യക്തമായതോടെ ഇയാള്‍ അറസ്റ്റിലായി.

കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ ആധാരമാക്കി തേവര പൊലീസാണ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. തേവര ലൂർദ് പള്ളിക്കു മുന്നിലുള്ള കവലയിലെ ട്രാഫിക് നിയന്ത്രണത്തിനിടെയാണ് പെണ്‍കുട്ടികളെ കാണുമ്പോള്‍ ഇയാള്‍ക്ക് നിയന്ത്രണം നഷ്ടമായത്. സ്ഥിരം പ്രവണതയായി മാറിയതോടെ ഇത് പലരുടെയും ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതോടെയാണ് ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി വൈറലാക്കിയത്.

സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറുന്ന പൊലീസുകാരന്‍ എന്ന നിലയിലായിരുന്നു ദൃശ്യങ്ങള്‍ പ്രചരിച്ചത്. കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലടക്കം നടപടി ആവശ്യം ശക്തമായിരുന്നു. ഇയാള്‍ പൊലീസ് അല്ലെന്നും ഹോംഗാര്‍ഡാണെന്നും പിന്നീട് വ്യക്തമായി. ഇതിനു പിന്നാലെയാണ് തേവര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് തേവര പൊലീസ് വ്യക്തമാക്കി.

error: Content is protected !!