തിങ്കളാഴ്ചത്തെ ഹർത്താൽ പിൻവലിച്ചു

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ചു ശിവസേന പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താലാണ് ഒഴിവാക്കിയത്.  സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴയുടെ സൂചനയായി യെല്ലോ അലർട്ട് ഉള്ളതിനാലാണ് ഹർത്താൽ പിൻവലിച്ചത്.  തിങ്കള്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ശിവസേന ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.

error: Content is protected !!