പത്താം ക്ലാസുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സ്കൂള്‍ ജീവനക്കാരുള്‍പ്പെടെ 9 പേര്‍ അറസ്റ്റില്‍

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ബോര്‍ഡിങ് സ്‌കൂളിലെ വിദ്യാര്‍ഥിനിയെ നാല് സഹപാഠികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതായി പരാതി. സംഭവം മറച്ചുവെച്ച സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയിലുണ്ട്.

സ്‌കൂളിലെ ഹോസ്റ്റലില്‍ ആയിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന നാല് വിദ്യാര്‍ഥികളേയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേറ്റര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പെടെ അഞ്ച് സ്‌കൂള്‍ ജീവനക്കാരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പോസ്കോ നിയമം അനുസരിച്ചാണ് അറസ്റ്റ്.

സ്വാതന്ത്ര ദിനാഘോഷ പരിപാടികളുടെ ഒരുക്കത്തിന് ഇടയിലാണ് സംഭവം നടക്കുന്നത്. പത്താം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഗര്‍ഭിണിയാണെന്നും വൈദ്യ പരിശോധനയില്‍ വ്യക്തമായി. സംഭവത്തെക്കുറിച്ച് അധ്യാപകരോട് പരാതിപ്പെട്ടിട്ടും നടപടിയില്ലാതിരുന്നതിനെ തുടര്‍ന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചത്. വിദ്യാര്‍ത്ഥിനിയെ ഗര്‍ഭഛിദ്രം നടത്താന്‍ അധ്യാപകര്‍ പ്രേരിപ്പിച്ചതായും. അതിനായി ആശുപത്രിയില്‍ കൊണ്ടു പോയെന്നും പൊലീസ് വിശദമാക്കി.

error: Content is protected !!