ഇന്ധനവില ഇന്നും വര്‍ധന ; തിരുവനന്തപുരത്ത് പെട്രോളിന് 85
സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഞായറാഴ്ചയും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 19 പൈസയുമാണ് ഞായറാഴ്ച വര്‍ധിച്ചത്.
ഞായറാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 85.27 രൂപയും ഡീസലിന് 78.92 രൂപയുമായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോള്‍ 83.93 രൂപ, ഡീസല്‍ 77.66 രൂപ. കോഴിക്കോട് പെട്രോള്‍ 84.18 രൂപ, ഡീസല്‍ 77.92 രൂപ എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ ഇന്ധന വില.