ഫ്രാങ്കോ മുളക്കല്‍ റിമാൻഡിൽ
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഫ്രാങ്കോ മുളക്കലിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഒക്ടോബര്‍ ആറ് വരെയാണ് റിമാന്‍റ് ചെയ്തത്. കസ്റ്റഡിയിലുള്ളപ്പോള്‍ ബലം പ്രയോഗിച്ച് വസ്ത്രങ്ങള്‍ പിടിച്ചുവാങ്ങിയെന്ന് ബിഷപ്പ് കോടതിയില്‍ പറഞ്ഞു.
അതേ സമയം ബിഷപ്പിന്റെ ആളുകളില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് ഡിജിപിക്ക് കന്യാസ്ത്രീയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.