ഭരണച്ചുമതലയിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കണം : മാർപാപ്പയ്ക്ക് ഫ്രാങ്കോ മുളയ്ക്കല്‍ കത്തയച്ചു

ജലന്ധർ രൂപതയുടെ ഭരണച്ചുമതലയിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലൈംഗികാരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പോപ്പ് ഫ്രാൻസിസിന് കത്ത് നൽകി. ഇന്നലെയാണ് കത്ത് നൽകിയത്.തനിക്കെതിരായ കന്യാസ്ത്രീയുടെ ആരോപണങ്ങൾ നിഷേധിച്ച ഫ്രാങ്കോ മുളയ്ക്കൽ നിയമനടപടികളുമായി സഹകരിക്കുമെന്നും കത്തിൽ‌ വ്യക്തമാക്കിയിട്ടുണ്ട്.

കേസിന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതിനാലാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി. 19ന് കേരളത്തിലെത്തുമെന്നും അദ്ദേഹം കത്തിൽ പറയുന്നു.

error: Content is protected !!