കടബാധ്യത: കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കടബാധ്യത മൂലം വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുൽപ്പള്ളി ആളൂർക്കുന്ന് കുറിച്ചിപറ്റ  രാമദാസാണ് ആത്മഹത്യ ചെയ്തത്. ബാങ്കുകളിലും സ്വാശ്രയസംഘങ്ങളിലുമുള്‍പ്പെടെ ഇയാള്‍ക്ക് കടബാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ കാണാതായതിനെ തുടര്‍ന്ന് തൊട്ടടുത്ത പറമ്പുകളില്‍ തിരയുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉളളില് ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

നിരവധി കടബാധ്യതകളുള്ള രാംധാസിനും കുടുംബത്തിനും പലപ്പോഴും ജപ്തി നടപടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. നിലവില്‍ ചില പ്രതിസന്ധികളെ തുടര്‍ന്ന് ജപ്തി നടപടി നീട്ടി വച്ചിരിക്കുകയാണ്. വീണ്ടും ജപ്തി നടപടികള്‍ തുടങ്ങിയാല്‍ എന്ത് ചെയ്യുമെന്ന് ഓര്‍ത്ത് ഏറെ സമ്മര്‍ദ്ദത്തിലായിരുന്നു രാമദാസെന്ന് ബന്ധുക്കള്‍ പറഞ്ഞു. ക്ഷീരകര്‍ഷകനാണ് രാമദാസ്. മകളെ വിവാഹം ചെയ്യാനെടുത്ത ലോണുള്‍പ്പെടെയുള്ള കടം രാമദാസിനുണ്ടായിരുന്നു.

error: Content is protected !!