ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
വിദേശയാത്രയ്ക്ക് പോകാന്‍ ദിലീപിന് എറണാകുളം സെഷന്‍സ് കോടതിയുടെ അനുമതി. ഈ മാസം 20 മുതൽ 22വരെ ദോഹയിൽ പോകുന്നതിനാണ് അനുവാദം. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ആവശ്യപ്പെട്ട 32 രേഖകളിൽ 7 രേഖകൾ കൈമാറാനാകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. കേസ് അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും.
നേരത്തേ ദിലീപ് ആവശ്യപ്പെട്ട 87 രേഖകള്‍ പ്രൊസിക്യൂഷന്‍ കൈമാറിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.