ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കണ്ണൂര്‍: മാതമംഗലം കുറ്റൂരിൽ ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചൂ. കാർ പൂർണ്ണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ അൽഭുതകരമായി രക്ഷപെട്ടു. മാതമംഗലം ചരൽപ്പള്ള സ്വദേശി സന്തോഷിന്റെ കാറാണ് അഗ്നിനിക്കിരയായത്.ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. പെരിങ്ങോത്ത് നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.