മമത ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മമത ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വെസ്റ്റ് മിഡ്‌നാപൂര്‍ സ്വദേശിയായ ബാബുയ ഘോഷാണ് അറസ്റ്റിലായത്. വേണ്ട സമയത്ത് വിവാഹം കഴിച്ചില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്ന് പറഞ്ഞാണ് ബാബുയ മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമൊന്നിച്ചുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. മമതയെ മോശമായി ചിത്രീകരിക്കുന്ന ലേഖനങ്ങളും ഇയാള്‍ ഷെയര്‍ ചെയ്തു. ഒരു സ്ത്രീ വിവാഹം കഴിക്കാത്തതിന്റെ പ്രത്യാഘാതങ്ങള്‍ പശ്ചിമ ബംഗാള്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാണ് ബാബുയ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

error: Content is protected !!