ബിഷപ്പിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി. സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരിക്കുകയാണ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഉടനെ 25 ലേക്ക് മാറ്റുകയായിരുന്നു. ഏത് വിധേനയും അറസ്റ്റ് ഒഴിവാക്കുക എന്നതായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയിലൂടെ ബിഷപ്പിന്‍റെ ലക്ഷ്യം. നാളത്തെ ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കാം.

മുന്‍കൂര്‍ ജാമ്യപേക്ഷ നിലനില്‍ക്കുന്ന സമയത്ത് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ നയപരമായ തീരുമാനമാണ്. വൈക്കം ഡിവൈഎസ്പി ഓഫീസില്‍ നാളെ രാവിലെ 10 മണിക്ക് ബിഷപ്പ് ചോദ്യം ചെയ്യലിനായി ഹാജരാകണം. നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നാണ് കന്യാസ്ത്രീയുടെ സഹോദരിയുടെ പ്രതികരണം .കോടതി തീരുമാനത്തില്‍ പ്രതീക്ഷയെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ. കോടതി സത്യത്തിന് വേണ്ടി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും ഉത്തരവില്‍ സന്തോഷമുണ്ടെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

error: Content is protected !!