കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്സ് ഓഫീസില്‍ കവര്‍ച്ച : രണ്ട്പേര്‍ പിടിയില്‍

കണ്ണൂര്‍ : കോളേജ് ഓഫ് കൊമേഴ്സ് ഓഫീസ് കുത്തി തുറന്ന് കവര്‍ച്ച നടത്തിയ രണ്ട്പേരെ കണ്ണൂര്‍ ടൌണ്‍ പോലീസ് അറസ്റ്റ് ചെയ്തു .കൂത്തുപറമ്പ്  വെങ്ങാട് തെരു സ്വദേശി ബിജു (39) , തിരുവനന്തപുറം ചെങ്കല്‍ ചൂള സ്വദേശി വിഷ്ണു (25) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഇരുപത്തി രണ്ടാം തീയ്യതിയായിരുന്നു കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍റിന് സമീപത്തെ കോളേജ് ഓഫ് കോമേര്‍സ് ഓഫീസ് കുത്തിതുറന്ന് കവര്‍ച്ച നടത്തിയത് . ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ച ലാപ്ടോപ്പ് , മൊബൈല്‍ ഫോണ്‍ എന്നിവയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. പകല്‍ കൂലി പണി ചെയ്യുന്ന ബിജുവും , വിഷ്ണുവും രാത്രികാലങ്ങളില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച്   മോക്ഷണം നടത്തുകയാണ്ചെയ്യാറെന്ന് പോലീസ് പറഞ്ഞു.

കണ്ണൂര്‍ ടൌണ്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും ഇന്നലെ രാത്രി പഴയ ബസ്സ്റ്റാന്റ്റില്‍ വച്ചാണ് ഇവരെ പിടികൂടിയത്.

error: Content is protected !!