അഭിലാഷ് ടോമി അടുത്തയാഴ്ച ഇന്ത്യയിലെത്തും

ഇന്ത്യക്കാരുടെ പ്രാര്‍ത്ഥനകള്‍ക്കും കണ്ണീരിനും ഫലം കണ്ടു. പായ് വഞ്ചി ഓട്ടത്തിനിടെ അപകടത്തില്‍പ്പെട്ട ഇന്ത്യയുടെ നാവികസേനാ കമാന്‍ഡര്‍ അഭിലാഷ് ടോമി രാജ്യത്തേക്ക് തന്നെ തിരിച്ചത്തും. നാവികസേന വൃത്തങ്ങള്‍ തന്നെയാണ് ആശ്വാസം പകരുന്ന ഇക്കാര്യം അറിയിച്ചത്. സേനയുടെ കപ്പലായ സത്പുര ഇന്ന് ആംസ്റ്റര്‍ഡാം ദ്വീപിലെത്തും.

ഒക്ടോബര്‍ ആദ്യവാരം കപ്പല്‍ അഭിലാഷ് ടോമുമായി ഇന്ത്യന്‍ തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി അഭിലാഷ് ടോമിയെ മൗറീഷ്യസിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാല്‍ ആരോഗ്യനില വിലയിരുത്തിയശേഷമാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. അഭിലാഷ് അതിവേഗം സുഖം പ്രാപിക്കുകയാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും ഇതുതന്നെയാണെന്ന് നാവിക സേന വൃത്തങ്ങള്‍ അറിയിച്ചു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാഹസിക പായ് വഞ്ചിയോട്ട മത്സരമായ ഗോള്‍ഡന്‍ ഗ്ലോബ് റെയ്സിനിടെ അധിലാഷ് ടോമി അപകടത്തില്‍പ്പെട്ടത്. തുരിയ എന്ന സ്വന്തം വഞ്ചിയുടെ പായ്മരം ഒടിഞ്ഞു മുതുകില്‍ വീണാണ് അഭിലാഷിന് പരിക്കേറ്റത്. എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നാവികസേനയുടെ വിമാനമാണ് അപകടസ്ഥലം കണ്ടെത്തിയത്. അപകടത്തിന്റെ നാലാംനാള്‍ ഫ്രഞ്ച് കപ്പലായ ‘ഒസിരിസ്’ ആണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്.

 

error: Content is protected !!