ആധാറിന് ഭേദഗതികളോടെ അംഗീകാരം

ബാങ്ക് അക്കൗണ്ടുകള്‍ക്കും സ്‌കൂള്‍ പ്രവേശനത്തിനും സിം എടുക്കാനും ആധാര്‍ വേണ്ടെന്ന് സുപ്രീം കോടതി ഉത്തരവ്. പ്രവേശന പരീക്ഷകള്‍ക്ക് ആധാര്‍ വേണ്ട. മൈബൈല്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കേണ്ട കാര്യമില്ല. ദേശീയ സുരക്ഷയുടെ പേരില്‍ സ്വകാര്യ കമ്പനികള്‍ക്ക് വിവരങ്ങള്‍ക്ക് കൈമാറാന്‍ പാടില്ല. സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ ആവശ്യമില്ല. പാന്‍ കാര്‍ഡിന് ആധാര്‍ ആവശ്യം. നികുതി റിട്ടേണ്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ ആധാര്‍ ഉപയോഗിക്കുന്നത് സുപ്രീം കോടതി നിര്‍ബന്ധമാക്കി.  ഭാഗിമകായ രീതിയിലാണ് സുപ്രീം കോടതി ആധാറിന് അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സേവനത്തിന് ആധാര്‍ നിര്‍ബന്ധമാക്കാനായി പാടില്ല.

ആധാര്‍ നിയമത്തിലെ 33(2) , സെക്ഷന്‍ 57 എന്നിവ റദ്ദാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. സെക്ഷന്‍ 57 പ്രകാരം ആധാര്‍ വിവരങ്ങള്‍ കേന്ദ്രത്തിനും കോര്‍പ്പേറ്റിനും കൈമാറുന്നതിന് തടസമില്ലായിരുന്നു. ഇത് സുപ്രീം കോടതി റദ്ദാക്കി. ദേശീയ സുരക്ഷയ്ക്ക് ആവശ്യമായ സാഹചര്യത്തില്‍ ജോയിന്റ് സെക്രട്ടറിക്ക് പൗരന്മാരുടെ വിവരങ്ങള്‍ കൈമാറുന്നതിന് തടസമില്ലെന്നാണ് 33(2) വകുപ്പില്‍ പറഞ്ഞിരുന്നത്. ദേശീയ സുരക്ഷയുടെ പേരില്‍ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗിക്കുന്നതിനുള്ള സാധ്യത പരിഗണിച്ചാണ് സുപ്രീം കോടതി റദ്ദാക്കിയത്.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന കേസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്.

ഒറ്റ തിരിച്ചറിയല്‍ നല്ലതാണെന്നും ആധാര്‍ പ്രയോജനപ്രദമെന്നുമാണ് കോടതിയുടെ ആദ്യ വിധി. ആധാറില്‍ കൃത്രിമം അസാധ്യമാണെന്നും പൗരന്‍മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ നല്ലതെന്നും ജസ്റ്റിസ് സിക്രി അഭിപ്രായപ്പെട്ടു. അഞ്ചംഗ ബെഞ്ചില്‍ മൂന്ന് പേര്‍ക്ക് ഒരേ അഭിപ്രായമാണ്.

പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ ഉപകാരപ്രദമാണെന്നാണ് ബെഞ്ച് ചൂണ്ടിക്കാട്ടിയത്. പൗരന്‍മാരുടെ അവകാശങ്ങളില്‍ പരിമിത നിയന്ത്രണമാകാമെന്നും ജസ്റ്റിസ് സിക്രി ചൂണ്ടിക്കാട്ടി. 40 പേജുള്ള വിധിപ്രസ്താവമാണ് ജസ്റ്റിസ് സിക്രി വായിക്കുന്നത്.

ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച 29 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍.

വിവിധ സര്‍ക്കാര്‍ പദ്ധതികളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള 29 ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു.

 

error: Content is protected !!