കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കുള്ള സുരക്ഷ പരിശോധന തിങ്കളാഴ്ച മുതല്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളുടെ നിലവാര പരിശോധന തിങ്കളാഴ്ച മുതല്‍ തുടങ്ങും.കോഴിക്കോട് വിമാനത്താവള ഉപദേശകസമിതി ചെയര്‍മാനായ പി കെ കുഞ്ഞാലിക്കുട്ടി,എം പി മാരായ എം കെ രാഘവന്‍ ,ഇ ടി മുഹമ്മദ് ബഷീര്‍ ,പി വി അബ്ദുല്‍ വഹാബ്,എം കെ ഷാനവാസ് എന്നിവരടങ്ങിയ സംഘം കഴിഞ്ഞ മാസം എയര്‍ ഇന്ത്യ ചെയര്‍മാന്‍ പ്രദീപ് സിംഗ് ഖരോലയുമായി ചര്‍ച്ച നടത്തിയിരുന്നു.ഈ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ നടപടി സ്വീകരിച്ചത്.
കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ ഈ നടപടികൊണ്ട് സാധിക്കും എന്നാണ് കരുതുന്നത്.മദീനയിലേക്കും ,ദുബായിയിലേക്കും കോഴിക്കോട് നിന്ന് പുതിയ സര്‍വീസ് തുടങ്ങുമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.