ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ആലപ്പുഴയില്‍

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയില്‍ എത്തി. അവലോകനയോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാതെ മടങ്ങുമെന്നാണ് വിവരം. നിലവിലെ പരിപാടിയില്‍ മുഖ്യമന്ത്രിയുടെ കുട്ടനാട് സന്ദര്‍ശനം ഉള്‍പ്പെടുത്തിയിട്ടില്ല. കുട്ടനാട് സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തോടു മുഖ്യമന്ത്രി പ്രതികരിച്ചില്ല.

അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എംപിമാരും യോഗത്തില്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രി പങ്കെടുക്കാത്തത് ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല പറഞ്‍ഞു. മുഖ്യമന്ത്രിക്ക് ആത്മാർഥതയില്ലെന്നും  യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധവും അരങ്ങേറി. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ പാപ്പരത്തമെന്ന് ജി.സുധാകരൻ പ്രതികരിച്ചു. പ്രളയ ദുരിതത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രതിപക്ഷ നിലപാട് ദൗർഭാഗ്യകരമെന്ന് മന്ത്രി തോമസ് ഐസക്  പ്രതികരിച്ചു. തീരുമാനം മുഖ്യമന്ത്രിയുടേതാണെന്നായിരുന്നു മന്ത്രി ഈ ചന്ദ്രശേഖരനും മാത്യു ടി തോമസും പ്രതികരിച്ചു.

അവലോകനം യോഗം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.  പ്രളയബാധിത പ്രദേശം സന്ദർശിക്കാതെ അവലോകനം നടത്തുന്നതില്‍ എന്താണ് കാര്യമെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 30 വര്‍ഷത്തിനിടെ സംഭവിച്ച് ഏറ്റവും വലിയ പ്രളയമായിരുന്നു കോട്ടയം ആലപ്പുഴ ജില്ലകളിലുണ്ടായത്. ഏക്കറ് കണക്കിന് കൃഷി നശിക്കുകയും നിരവധി വീടുകള്‍ നശിക്കുകയും ചെയ്തു.

error: Content is protected !!