എം കരുണാനിധിയെ പിണറായി വിജയന്‍ സന്ദര്‍ശിച്ചു

അസുഖ ബാധിതനായി കാവേരി ആശുപത്രിയിൽ കഴിയുന്ന ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയെ മുഖ്യമന്ത്രി പിണറാൻ വിജയൻ സന്ദർശിച്ചു. ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിൻ, കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴി, മറ്റു കുടുംബാംഗങ്ങൾ എന്നിവരുമായും സംസാരിച്ച അദ്ദേഹം കരുണാനിധിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചറിഞ്ഞു.

കരുണാനിധിയുടെ ആരോഗ്യസ്ഥിതി വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ടെന്നു വ്യക്തമാക്കിയ പിണറായി, എത്രയും വേഗം അദ്ദേഹം ആരോഗ്യം വീണ്ടെടുക്കട്ടെന്ന് ആശംസിച്ചു. ‘ജന്മനാൽ ഒരു പോരാളിയാണ് കരുണാനിധിയെന്ന് എല്ലാവർക്കുമറിയാം. നിരവധി പോരാട്ടങ്ങൾ നയിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴും ആ പോരാട്ടം തുടരുകയാണെന്നും പിണറാൻ വിജയൻ പറഞ്ഞു.

error: Content is protected !!