പാലക്കാട് കെട്ടിടം തകര്‍ന്ന് വീണു; നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

പാലക്കാട് നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്നു വീണു. മുന്‍സിപ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥിതി ചെയുന്ന മൂന്ന് നില കെട്ടിടമാണ് തകര്‍ന്നു വീണത്. ആറുപേരെ പുറത്തെടുത്തു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആളുകള്‍ കുടങ്ങികിടക്കുന്നതായി സൂചനയുണ്ട്. പക്ഷേ എത്ര പേര്‍ കെട്ടിടത്തില്‍ അകപ്പെട്ടതായി കൃത്യമായ വിവരങ്ങള്‍ ലഭ്യമില്ല. ഈ കെട്ടിടം തകര്‍ന്ന് വീണതിന് കാരണമായി പറയുന്നത് കാലപ്പഴക്കമാണ്.

മൊബൈൽ കടകൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ മുകളിലെ രണ്ട്‌ നിലകളാണ്‌ തകർന്നത്‌. മുകളിലെ നിലയിൽ ഒരുലോഡ്‌ജു പ്രവർത്തിച്ചിരുന്നു. കെട്ടിടത്തിന്റെ പിൻഭാഗമാണ്‌ ഇടിഞ്ഞുവീണത്‌. പൊലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം തുടങ്ങി. അറ്റകുറ്റപണിക്കിടെയാണ്‌ അപകടമെന്നുപറയുന്നു.

error: Content is protected !!