വടക്കന്‍ കര്‍ണാടകയെ പുതിയ സംസ്ഥാനമായി പ്രഖ്യാപിക്കണം; 13 ജില്ലകളില്‍ ഇന്ന്‍ ബന്ദ്

വടക്കൻ കർണാടക പ്രത്യേക സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ടു സംഘടനകൾ ഇന്നു പ്രഖ്യാപിച്ചിട്ടുള്ള ബന്ദിനെതിരെ കലബുറഗിയിൽ കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധ റാലി നടത്തി. കർണാടകയെ വെട്ടിമുറിക്കാൻ അനുവദിക്കില്ലെന്നും ഇതിനായി വാദം ഉയർത്തുന്നവർ പിന്മാറണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ വടക്കന്‍ കര്‍ണാടകയെ കാര്യമായി പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് പുതിയ സംസ്ഥാനം വേണമെന്ന ആവശ്യവുമായി സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം, ഈ ബന്ദ് ബിജെപി സ്‌പോണ്‍സര്‍ ചെയുന്നതാണെന്ന ആരോപണവുമായി മന്ത്രി ഡി.കെ.ശിവകുമാര്‍ രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസും സഖ്യ സര്‍ക്കാരും ഐക്യ കര്‍ണാടകയാണ് സ്വപ്‌നം കാണുന്നത്. അത് നിലനിര്‍ത്താന്‍ എന്തു വിലകൊടുത്തും പോരാടും. തുല്യരായി തന്നെയാണ് കന്നഡിഗരെ പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുമാരസ്വാമി പുതിയ സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കം തുടങ്ങിയ ഇതിന്റെ ഭാഗമായി ബെളഗാവിയെ രണ്ടാം തലസ്ഥാനമാക്കാന്‍ ശ്രമം ആരംഭിച്ചതായി അറിയിച്ചു. ഇതിനു പുറമെ ചില സര്‍ക്കാര്‍ ഓഫിസുകള്‍ സുവര്‍ണ വിധാന്‍ സൗധയിലേക്കു നീക്കുമെന്നും കുമാരസ്വാമി പറഞ്ഞു. കുമാരസ്വാമിയുടെ ഈ നീക്കത്തില്‍ ചില സംഘടനകള്‍ ബന്ദില്‍ നിന്ന് പിന്മാറിയിരുന്നു.

 

error: Content is protected !!