കഞ്ചാവ് ഓയിലുമായി യുവാവ് പിടിയില്‍
കണ്ണൂര്‍: മട്ടന്നൂരിൽ ആളൊഴിഞ്ഞ സ്ഥലത്തു വച്ചു കഞ്ചാവ് ഓയിലുമായി യുവാവ് പോലീസ് പിടിയിലായി. മാങ്ങാട്ടിത്തെ ഖാലിദിനെയാണ് മട്ടന്നൂർ എസ് ഐ ശിവൻ ചോടോത്തും സംഘവും ചേർന്നു അറസ്റ്റു ചെയ്തത്.
രഹസ്യവിവരത്തെ തുടർന്നു പോലീസ് മട്ടന്നൂർ ഗവ.ആശുപത്രി പരിസരത്തു നടത്തിയ പരിശോധനയിലാണ് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വച്ചു യുവാവിനെ പിടികൂടിയത്. സിഗരറ്റിലും മറ്റും ചേർത്തു ഉപയോഗിക്കുന്നതാണ് കഞ്ചാവ് ഓയിൽ. ഖാലിദിനെ ഇന്നു മട്ടന്നൂർ കോടതിയിൽ ഹാണ്ടുരാക്കും.