വയല്‍ക്കിളികള്‍ ഡല്‍ഹിയില്‍

കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്താന്‍ കീഴാറ്റൂരിലെ സമര സംഘടനയായ വയല്‍ക്കിളികള്‍ ഡല്‍ഹിയില്‍ എത്തി.  സമര നായിക നംബ്രാടത്ത് ജാനകി, സുരേഷ് കീഴാറ്റൂര്‍, സി. മനോഹരന്‍ എന്നിവരടങ്ങിയ സംഘമാണ് ഡല്‍ഹിയില്‍ എത്തിയത്. സംസ്ഥാന ബിജെപി നേതാക്കളും ഇവരെ അനുഗമിക്കുന്നുണ്ട്.

വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരുമണിക്ക് വയല്‍ക്കിളികള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായ നിതിന്‍ ഗഡ്കരിയുമായി കൂടികാഴ്ച്ച നടത്തും. കീഴാറ്റൂര്‍ വഴി തന്നെ ബൈപാസ് നിര്‍മ്മിക്കാന്‍ ഇക്കഴിഞ്ഞ 13ന് ത്രീ ഡീ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിയമ പോരാട്ടം നടത്താന്‍ വയല്‍ക്കിളികള്‍ തീരുമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മന്ത്രി വയല്‍ക്കിളികളെ ചര്‍ച്ചക്ക് വിളിച്ചത്.

കോഴിക്കോട് നിന്നും വിമാന മാര്‍ഗം തിരിച്ച സംഘത്തെ സുരേഷ് ഗോപി എം.പി,  പി.കെ സത്യപ്രകാശ്‌, കെ.രഞ്ജിത്ത് എന്നിവരാണ് അനുഗമിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ചര്‍ച്ചക്ക് ശേഷം സുപ്രധാനമായ തീരുമാനം ഉണ്ടാകും എന്നാണ് കരുതുന്നത്. മന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം സമര നായിക  നംബ്രാടത്ത് ജാനകിയെ ഉള്‍പ്പെടുത്തിയത് അക്കാരണം കൊണ്ടുമാണെന്നാണ് കരുതുന്നത്.

 

error: Content is protected !!