ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയുന്നു
മഴയും നീരൊഴുക്കു കുറഞ്ഞതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു. . ഇന്ന് വൈകിട്ട് അഞ്ച് മണിക്കെടുത്ത റീഡിംഗില്‍ 2396.28 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. രാവിലെ എട്ടിന് 2396.32 അടിയുണ്ടായിരുന്ന ജലനിരപ്പ് ഒന്‍പതു മണിക്ക് 2396.30 അടിയായി ചുരുങ്ങിയിരുന്നു. വൈകിട്ടിത് വീണ്ടും താഴ്ന്നു.
അണക്കെട്ടിന്റെ സംഭരണശേഷിയുടെ 92% വെള്ളമാണ് ഇപ്പോള്‍ ഉള്ളത്. ഇപ്പോഴത്തെ മഴയുടെ അളവും നീരൊഴുക്കിന്റെ തോതും കണക്കിലെടുത്താല്‍ ജലനിരപ്പ് 2398 എത്താന്‍ ദിവസങ്ങള്‍ എടുക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തുറക്ക ഭീതിയില്ല. മഴ വീണ്ടും കുറയുകയും വൈദ്യുതോല്‍പാദനം പൂര്‍ണമായ തോതില്‍ നടക്കുകയും ചെയ്താല്‍ ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന് അധികൃതര്‍ അറിയിച്ചു.