നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ

കേരളത്തില്‍ നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 11 സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. ഏഴിന് അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

സംസ്ഥാനത്തുണ്ടായ മഴക്കെടുതി വിലയിരുത്താന്‍ ഏഴിന് കേന്ദ്രസംഘമെത്തും. ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി എ.വി. ധര്‍മ്മറെഡ്ഡിയുടെ നേതൃത്വത്തിലുളള ഏഴംഗ സംഘമാണ് കേരളത്തിലെത്തുന്നത്. ഏഴിന് തുടങ്ങി 11ാം തീയതി വരെ കേരളത്തിലുണ്ടാകും. രണ്ടു ടീമുകളായാണ് കേന്ദ്രസംഘം ദുരിതമേഖലകളില്‍ സന്ദര്‍ശനം നടത്തുക.

error: Content is protected !!