സ്ത്രീകള്‍ ഉലുവ കഴിച്ചാലുള്ള ഗുണങ്ങള്‍

സ്ത്രീകള്‍ ഉലുവ കഴിക്കുന്നത് നല്ലതാണെന്ന് പണ്ടുളളവര്‍ പറയാറുണ്ട്. അതിന് ഒരു കാരണവുമുണ്ട്. മുലപ്പാൽ വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് ഉലുവ. ഉലുവയില്‍ ഇരുമ്പ്, വൈറ്റമിനുകള്‍, കാല്‍സ്യം, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മുലപ്പാല്‍ കൂടുതലായി ഉണ്ടാകാന്‍ സഹായിക്കും.

ഉലുവ ഭക്ഷണങ്ങളില്‍ പറ്റാവുന്ന രീതിയില്‍ ചേര്‍ക്കുന്നത് വളരെ നല്ലതാണ്. ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണകരമാണ്. മുലപ്പാൽ കൊടുക്കുന്ന അമ്മമാർ ദിവസവും രണ്ട് നേരം ഉലുവ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. അതുപോലെ തന്നെ മുലപ്പാല്‍ വര്‍ധിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ് ബദാം, കശുവണ്ടി എന്നിവ.  ഇവയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍, ധാതുക്കള്‍ എന്നിവ മുലപ്പാല്‍ വര്‍ധിക്കാന്‍ സഹായിക്കും.

error: Content is protected !!