പശു കടത്ത് ആരോപിച്ച് ഒരാളെ അടിച്ചുകൊന്നു

ഹരിയാനയിലെ പല്‍വാള്‍ ജില്ലയിലെ ബെഹ്‌റോള ഗ്രാമത്തിലാണ് പശുവിനെ കടത്തിയെന്ന് ആരോപിച്ച്  ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. അക്രമിസംഘം ഒരാളെ അടിച്ചുകൊന്നു. . ആക്രമണത്തിന് നേതൃത്വം നല്‍കിയ നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇതില്‍ രണ്ടുപേര്‍ സഹോദരന്‍മാരാണ്. മറ്റൊരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ആഗസ്റ്റ് രണ്ടിനാണ് സംഭവം ഉണ്ടായത്. രാത്രിയില്‍ പശുവിനെ മോഷ്ടിക്കാന്‍ എത്തിയവരെന്ന് ആരോപിച്ച് സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. കൈയും കാലും കെട്ടിയിട്ടായിരുന്നു ഇയാളെ ആള്‍ക്കൂട്ടം മര്‍ദിച്ചത്.

ഇയാള്‍ മരിച്ചുവെന്ന് ഉറപ്പായതോടെ അക്രമം നടത്തിയവര്‍ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കൊപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു. എന്നാല്‍, കൊല്ലപ്പെട്ടയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

error: Content is protected !!