മമത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ പൂര്‍ണ്ണ പിന്തുണ ;എച്ച്.ഡി ദേവഗൗഡ.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമതാ ബാനര്‍ജി മത്സരിച്ചാല്‍ അവരെ പിന്‍തുണയ്ക്കും, പുരുഷന്മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും പ്രധാനമന്ത്രിയായി മത്സരിക്കാം. 17 വര്‍ഷം ഇന്ത്യ ഭരിച്ച നേതാവാണ് ഇന്ദിരാഗാന്ധി. പിന്നെ എന്തുകൊണ്ട് മമതയ്ക്കും മായാവതിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുക്കൂടാ’ ഗൗഡ ചോദിച്ചു.

2019 ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മൂന്നാം മുന്നണി രൂപീകരണ ശ്രമങ്ങള്‍ അതിന്റെ പ്രാഥമിക ഘട്ടം പിന്നിടുമ്പോഴാണ് മമതാബാനര്‍ജിക്ക് പിന്തുണയുമായി ദേവഗൗഡ രംഗത്തു വന്നിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ഒന്നിച്ച് ബിജെപിയ്ക്ക് എതിരെ ശക്തമായ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെയും ഗുജറാത്തിലെയും ജനങ്ങള്‍ ബിജെപി ഭരണത്തില്‍ അസംതൃപ്തരാണ്. ഈ സാഹചര്യത്തില്‍ അവര്‍ മൂന്നാം മുന്നണിയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കും. എന്നാല്‍ അതിന് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ശക്തമായ ഒരു പ്രതിപക്ഷനിര രൂപീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും  ഗൗഡ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!