കുമ്പസാരം നിരോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കുമ്പസാരിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമല്ലേയെന്ന് കോടതി ചോദിച്ചു. കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഇത്തരത്തിലുള്ള പരാമര്‍ശം.

വിശ്വാസി ആയിരിക്കുമ്പോള്‍ പ്രത്യേകാവകാശം ഉണ്ട്. അതുപോലെ നിയമാവലികളും ഉണ്ട്. കുമ്പസരിക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ല. എല്ലാവരും പള്ളിയുടെ നിയമങ്ങള്‍ പാലിക്കണമെന്ന് എവിടെയും പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ഒരു വിശ്വാസം തെരഞ്ഞെടുക്കാനും അതില്‍ നിന്ന് പുറത്തു പോകാനും ഏതൊരാള്‍ക്കും അവകാശമുണ്ട്. കുമ്പസരിക്കുമ്പോള്‍ എന്തു പറയണം പറയേണ്ട എന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണ്. കുമ്പസരിക്കണമെന്ന് നിയമപരമായി നിര്‍ബന്ധമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല.

error: Content is protected !!