നാട്ടുകാരും ഉദ്യോഗസ്ഥരും ഒന്നിച്ചു; വളയം ചാല്‍ പാലം പുനര്‍നിര്‍മ്മിച്ചു

കനത്ത മഴയില്‍ തകര്‍ന്ന ആറളം വളയം ചാല്‍ തൂക്കുപാലം പുനര്‍നിര്‍മ്മിച്ചു. നാട്ടുകാരും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി ഇറങ്ങിയതോടെ ഒന്നര ദിവസം കൊണ്ടാണ് പാലം നിര്‍മ്മിച്ചത്. അമ്പതിലേറെ പേരുടെ ഒന്നര ദിവസത്തെ കഠിന ധ്വാനത്തിനൊടുവിലാണ് പാലം സഞ്ചാരയോഗ്യമാക്കിയത്. ആറളം പുനരധിവാസ മേഖലയിലെ താമസക്കാർ ,ടി.ആർ.ഡി.എം ജീവനക്കാർ, ഗ്രാമ പഞ്ചായത്ത്, ആറളം വന്യ ജീവി വകുപ്പ് ജീവനക്കാർ, വനപാലക സംഘം എന്നിവരുൾ പെടുന്ന അമ്പതോളം വരുന്ന സംഘ മാണ് കൈമെയ് മറന്നുള്ള പ്രയത്നത്തിലൂടെ തകർന്ന പാലം വീണ്ടും യാഥാർത്ഥ്യമാക്കിയത്.

ആറളം പുനരധിവാസ മേഖലയിലേക്കും വന്യജീവി സങ്കേതത്തിലേക്കുമുള്ളള്ള പ്രധാന മാർഗമാണ് വളയംചാൽ തൂക്കുപാലം. അതു കൊണ്ടു തന്നെ പാലം തകർന്നത് ഈ മേഖലയാകെ പുറം ലോകവുമായി ഒറ്റപ്പെടുപോവുന്ന സ്ഥിതിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യുദ്ധകാലാടിസ്ഥാനത്തിൽ മണി ക്കൂറുകൾക്കകം തന്നെ പാലം പുനർനിർമ്മിക്കാൻ നാട്ടുകാരും വിവിധ വകുപ്പു ജീവനക്കാരും രംഗത്തെത്തിയത്. ടി. ആർ .ഡി .എം അധികൃതർ ഇതിനായുള്ള സാമ്പത്തിക സഹായവും നൽകി .

error: Content is protected !!