ആക്ഷന് കട്ട്; പ്രണയ നായകനാകാന്‍ പ്രഭാസ്
ബാഹുബലി എന്ന ഒറ്റചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ആരാധകരെ സ്വന്തമാക്കിയ പ്രഭാസിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ആക്ഷൻ ചിത്രമായ സാഹോയാണ് പ്രഭാസിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. അതേസമയം പ്രഭാസിന്റെ പുതിയ ചിത്രത്തിനെ കുറിച്ചും വിവരങ്ങള്‍ പുറത്തുവരുകയാണ്. ആക്ഷൻ ആയിരിക്കില്ല പ്രഭാസ് അഭിനയിക്കുന്ന സിനിമയില്‍ പ്രാധാന്യം, പ്രണയചിത്രമായിരിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
രാധാകൃഷ്‍ണ കുമാര്‍ ആണ് പ്രഭാസിന്റെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. 80കളുടെ പശ്ചാത്തലത്തിലുള്ള കഥയായിരിക്കും ചിത്രത്തില്‍. ഓഗസ്റ്റില്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. ഹൈദരാബാദ് ആണ് പ്രധാന ലൊക്കേഷൻ. ജിഗേലു റാണിയായിരിക്കും നായികയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.