ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍

ബെല്‍ജിയത്തിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഫ്രാന്‍സ് റഷ്യ ലോകകപ്പ് ഫൈനലില്‍. 51ാം മിനുട്ടില്‍ സാമുവല്‍ ഉംറ്റിറ്റി നേടിയ ഗോളിനാണ് ഫ്രാന്‍സ് ചുവന്ന ചെകുത്താന്‍മാരെ കെട്ടുകെട്ടിച്ച് ഫ്രാന്‍സ് ഫൈനലില്‍ കടന്നത്. നാളെ നടക്കുന്ന ക്രൊയേഷ്യ-ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളാണ് ഫ്രാന്‍സിന് ഫൈനലില്‍ എതിരാളികളാവുക.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് അരീനയില്‍ നടന്ന മത്സരത്തില്‍ ഒട്ടുമിക്ക പ്രവചനങ്ങളും ബെല്‍ജിയത്തിന് അനുകൂലമായിരുന്നു. എ്ന്നാല്‍, റയല്‍ മാഡ്രിഡ് താരം റാഫേല്‍ വരാനേയും ബാഴ്‌സലോണ താരം സാമുവല്‍ ഉംറ്റിറ്റിയും ഫ്രാന്‍സ് പോസ്റ്റിന് മുന്നില്‍ ഉരുക്കുകോട്ട കെട്ടിയപ്പോള്‍ റൊമേലു ലുകാക്കു, എഡ്വിന്‍ ഹസാര്‍ഡ്, കെവിന്‍ ഡിബ്രുയ്ന്‍ സഖ്യത്തിന് ലക്ഷ്യം കാണാന്‍ സാധിച്ചില്ല.

സമനിലയില്‍ പിരിഞ്ഞ രണ്ടാം പകുതിക്ക് ശേഷമാണ് ഫ്രാന്‍സ് ബെല്‍ജിയം പോസ്റ്റില്‍ പന്തെത്തിച്ചത്. അന്റോണിയോ ഗ്രീസ്മാന്റെ കോര്‍ണറിന് പ്രതിരോധ നിരക്കാരെ കാഴ്ചക്കാരാക്കി ഉയര്‍ന്ന് ചാടിയ ഉംറ്റിറ്റി തിബോ കുര്‍ട്ടോയെ കീഴടക്കി പന്ത് പോസ്റ്റിലേക്ക് കുത്തിയിടുകയായിരുന്നു. ഇതോടെ സമ്മര്‍ദ്ദത്തിലായ ബെല്‍ജിയം ആക്രമണം കൂടുതല്‍ ശക്തമാക്കിയെങ്കിലും ഫ്രാന്‍സിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിര്‍മാരും സെന്‍ട്രല്‍ ഡിഫന്‍സും അതെല്ലാം ദുര്‍ബലമാക്കുകയായിരുന്നു.

 

 

error: Content is protected !!