പശ്ചിമബം​ഗാൾ ഇനി ബം​ഗ്ല എന്നറിയപ്പെടും

പശ്ചിമ ബംഗാൾ ഇനി ബം​ഗ്ലാ എന്ന് അറിയപ്പെടും. പശ്ചിമബം​ഗാൾ അസംബ്ളിയാണ് പുതിയ പേര് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസ്സാക്കിയത്. പ്രമേയം  അനുമതിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് ഒൗദ്യോഗികമായി തന്നെ സംസ്ഥാനത്തിന്റെ പേര് മാറ്റാം.

2006 ആ​ഗസ്റ്റിൽ പേര് മാറ്റ വിഷയത്തിൽ ബം​ഗാൾ നിയമസഭയുടെ അനുമതി ലഭിച്ചിരുന്നു.‌  മൂന്ന് പേരിലാണ് പശ്ചിമ ബം​ഗാൾ അറിയപ്പെട്ടിരുന്നത്. ബം​ഗാളിയിൽ ബം​ഗ്ല എന്നും ഇം​ഗ്ലീഷിലും ഹിന്ദിയിലും ബം​ഗാൾ എന്നും. ഇം​ഗ്ലീഷിലും ഹിന്ദിയിലും ബം​ഗാൾ എന്നെഴുതുമ്പോൽ സ്പെല്ലിം​ഗ് വ്യത്യാസപ്പെടുന്നുണ്ട്. മൂന്ന് പേരിൽ ഒരേ സംസ്ഥാനം അറിയപ്പടുന്നത് തെറ്റാണെന്ന വാദമുന്നയിച്ച് പ്രമേയം തള്ളുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഈ പ്രമേയം കാബിനറ്റ് പാസ്സാക്കി. ഒരേ പേരിൽ തന്നെ അറിയപ്പെടുന്നതിനുള്ള പ്രമേയമാണ് അസംബ്ളി ഇപ്പോൾ പാസ്സാക്കിയിരിക്കുന്നത്.

ഈസ്റ്റ് ബംഗാള്‍ ഇല്ലാത്ത സ്ഥിതിക്ക് വെസ്റ്റ് ബംഗാള്‍ എന്ന് അറിയപ്പെടേണ്ടതില്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം. തുടര്‍ന്നാണ് ബംഗ്ലാ എന്ന പേര് തീരുമാനിക്കുന്നത്. കോളനി വാഴ്ചക്കാലത്തെ അനുസ്മരിപ്പിക്കുന്ന പശ്ചിമ ബംഗാള്‍ എന്ന പേര് മാറ്റണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ആദ്യം നിര്‍ദ്ദേശിച്ചത്. അക്ഷരമാലാ ക്രമത്തിൽ വരുമ്പോൾ പശ്ചിമ ബം​ഗാൾ അവസനാസ്ഥാനത്ത് വരുന്നതും പേര് മാറ്റത്തിന് കാരണമാണ്. 1947 ലെ വിഭജനത്തോടെയാണ് വെസ്റ്റ് ബംഗാളും ഈസ്റ്റ് ബംഗാളും പിറവിയെടുക്കുന്നത്. ഈസ്റ്റ് ബംഗാള്‍ പിന്നീട് ഈസ്റ്റ് പാക്കിസ്ഥാനും 1971 ല്‍ ബംഗ്ലാദേശുമായി വേരപിരിഞ്ഞ് സ്വതന്ത്രമായി.

 

error: Content is protected !!