ശ്രീകണ്ഠാപുരം ഗവ: ഹയർ സെക്കന്ററി സ്കുളിൽ എസ്.എഫ്.ഐ-എം.എസ്.എഫ് സംഘർഷം. ഒരു എം.എസ്.എഫ് പ്രവർത്തകന് പരിക്ക്.
എസ്.എഫ്.ഐ ആഹ്വാനം ചെയ്ത പഠിപ്പ് മുടക്ക് സമരത്തിനു പിന്നാലെ സ്കൂളില്‍ സംഘര്‍ഷം. ശ്രീകണ്ഠാപുരം ഗവ: ഹയർ സെക്കന്ററി സ്കുളിൽ എസ്.എഫ്.ഐ-എം.എസ്.എഫ് വിദ്യാര്‍ഥികള്‍ തമ്മിലാണ് സംഘർഷം ഉണ്ടായത്. എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തിയതിനു പിന്നാലെ സ്കൂള്‍ വിടുകയായിരുന്നു. സ്കൂള്‍ വിട്ടത് ചോദ്യം ചെയ്ത് എം.എസ്.എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. സംഭവത്തില്‍ സജീര്‍ എന്ന എം.എസ്.എഫ് പ്രവർത്തകന് പരിക്കേറ്റു. ഇയാളെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.